Saturday, 19 November 2011

കല്യാണിക്കുട്ടി എഴുതുന്നു

 ന്റെ പേര് കല്യാണിക്കുട്ടി. ഒരീസം ഉസ്ക്കൂള്  വിട്ട്  വര്യാരുന്നൂ ഞാന്‍. വരുന്ന വയിയെല്ലാം വീട്ടിലെ  കാര്യമോര്‍ക്കുവാരുന്നു.ഇന്നലെ രാത്തിരി അത്തായം  കയിചു കൊണ്ടിരുന്നപ്പോ
 ഇത്തിരി കഞ്ഞി  കൂടി തരുമോന്നു  ഞാന്‍ അമ്മേനോട് ചോയിച്ചു. മുട്ടേല്‍ മോകമമര്‍ത്തിവെച്ച്  അമ്മ കരേനതാ  കണ്ടത്.റേഷന്‍  തീര്ന്നാരിക്കും . പക്ഷെ ബെശപ്പ് തീര്‍ന്നില്ല.എന്നാലും പിന്നെ ഞാന്‍ കഞ്ഞി ചോയിച്ചില്ല. ഉസ്ക്കൂളി ബന്നാല്‍ ഉച്ചകഞ്ഞി കിട്ടും. അതോണ്ട്‌ വരുവാ. രാവിലെ അമ്മ അറിപ്പാത്തരം തിരിച്ചും മറിച്ചും നോക്കണത് കണ്ടു. ഒരു വറ്റ്  പോലുമില്ലാരുന്നു. പിന്നെ അമ്മ എവിടെ നിന്നോ കപ്പ കൊണ്ടുവന്നു. ബെസപ്പോണ്ടാരുന്നേലും ഞാന്‍ ഒരു കശനം  മാത്രവേ തിന്നോള്ളൂ. വയറ്റിവേദനയാണെന്ന് അമ്മയോട്‌  പറഞ്ഞു. വേദനയോന്നുമില്ലാരുന്നു.,പാവം അമ്മ രാത്തിരി മൊതല് പട്ടിനിയല്ലേ. ബാക്കിയൊള്ള കസനം അമ്മ തിന്നോട്ടെ .ക്ലാസ്സില് ചെന്നപ്പം അടുത്തിരുന്ന രമ്യ കളിയാക്കുന്നു.നോക്കീപ്പോ എന്റെ ജൂനിഫോമില്‍ മൊത്തം കീറലാ..ഇതൊന്നും ഞാനമ്മേനോട്  പറയാറില്ല. പുതിയ കുപ്പായം വാങ്ങാന്‍ കാശോണ്ടേല്‍  മൂന്നു നേരം ബയര് നിറയെ കയിക്കാമാര്‍ന്നു.മരുന്ന് മേടിക്കാന്‍ പോലും  കാശില്ലാത്തതോണ്ടല്ലേ മോനൂട്ടന്‍ ചത്തത് .മോനൂട്ടന്‍ ന്റെ അനിശനാരുന്നു. ഒണ്ടായപ്പം തൊട്ടു തീനക്കാരനാര്‍ന്നു .മരുന്നും മന്തരോം ഒന്നും ഇല്ലാതെ വന്നപ്പോള്‍ കയിഞ്ഞ മാസം ചത്ത്‌. എന്നിട്ട് പോലും അച്ഛന്‍ വീട്ടിലോട്ട്  വന്നില്ല. വേറെ മക്കലോക്കെയിന്ടെന്നാ  ആളോള്  പരയുന്നതു. .കുറച്ച നാള് മുമ്പ്  ഒരീസം വന്നു.എന്നെ പിടിച്ചു വലിചോണ്ട് പോവാന്‍ നോക്കി. അമ്മ വിട്ടുകൊടുത്തില്ല. അന്നമ്മ എന്നെ ചേര്‍ത്ത് പിടിച്ചോണ്ട് കുറെ കരഞ്ഞു .എന്തിനാന്നു ഞാന്‍ ചോദിച്ചില്ല. എന്തിനാ വെറുതെ അമ്മയെ സങ്കടപ്പെടുതുന്നത് .                                                            
ഹോമ്മര്‍ക്ക് ചെയ്യാഞെനു  സുചാത  ടീച്ചര് കൊറേ തല്ലി . എങ്ങനെയാ ഞാന്‍ ഹോമ്മര്‍ക്ക് ചെയ്യുന്നത്. നടന്നു വീട്ടിലെത്തുമ്പോള്‍ മൂവന്തി മയങ്ങും. അവിടെ ബെട്ടോം ബെളിച്ചോം ഒന്നും ....അല്ലെങ്കില്‍ പോട്ടെ , ഒന്നുമില്ല അതൊക്കെ പറയാന്‍ തോടങ്ങിയാല്‍  കൊറേയൊണ്ട്  .. കഞ്ഞിപ്പെരേലെ അമ്മിണിയമ്മ വന്നു കരയേണ്ട എന്ന് പറഞ്ഞു സമാതാനിപ്പിച്ചു . അമ്മിണിയമ്മക്കെന്നെ ഒത്തിരിയിഷ്ടാ.ഉച്ചക്ക് പിന്നേം പിന്നേം ബയരു നെറീ    കഞ്ഞി തരും. 'കരയണ്ട, മോള് നല്ലതായിട്ടു പടിച്   ബല്യ ജോലിയൊക്കെ വാങ്ങണം കേട്ടോ'- അമ്മിണിയമ്മ എപ്പഴും ഇതാ പറയുന്നത് .ബിമാനം പറപ്പിക്കണം വലുതാവുംപോള്‍ എന്നൊക്കെ പണ്ട് തോന്നീട്ടൊണ്ട്. പച്ചേങ്കില് അമ്മ പരെണതാ  ശരി. -'അരിക്കാശില്ലാതൊരു  ആശിക്കരുത്'! ഞങ്ങടെ ഉസ്ക്കൂളിലെ ഏറ്റവും നല്ല ഓട്ടക്കാരി ഞാനാ. ഒരുപാട് സമ്മാനങ്ങളൊക്കെ കിട്ടിയാല് പോട്സുസ്ക്കൂളില് പടിക്കാന്‍ പറ്റുമെന്നാ  എച്ചെമ്മു പറയുന്നത്. പഷേങ്കില് അവിടെ നിന്ന് പഠിക്കണം. അതേതായാലും വേണ്ട. എന്റമ്മ ഒറ്റക്കാവും. ഇപ്പത്തന്നെ തല്കകനയുടെ അടിയില്‍ പിശ്ശങ്കതി വെച്ചോണ്ടാ   അമ്മയൊറങ്ങുന്നത്.              
              ഞാനാദ്യമേ പറഞ്ഞില്ലിയോ ഇതൊക്കെ ബിചാരിചോണ്ട്  ഞാനുസ്ക്കൂളീന്നു വരുവാര്ന്നെന്നു. പഷേ എനിക്കൊന്നറിയാം -ഞാന്‍ തോടിന്റെ വശത്തൂടാ വന്നത്. എല്ലാരും പറേമ്പോലെ നടുക്കൂടല്ല വന്നത്. മണലും കൊണ്ട് പോകുന്ന കാലന്‍വണ്ടീടെ  ശബ്ദം ദൂരെയെവിടുന്നോ  കേട്ടു.പിന്നെ ഒക്കെ പെട്ടെന്നാരുന്നു   ....എന്റമ്മേ, എന്റെ പെരുംപാലൂര്‍ ശ്രീപഗോതീ .....വണ്ടിടയരെന്റെ കാലേകൂടെ കേറിയെറങ്ങി. മൂക്കുംമിലും വായിലുമൊക്കെ ചോരയായി. ഇങ്ങക്കാര്‍ക്കുമാ  നോവ്‌ മനസിലാവൂല്ല. എന്റെ കുഞ്ഞെല്ലുകളെയൊക്കെ അതരച്ചു പൊടിച്ചു.ടയരേലും ചോരേണ്ടാര്‍ന്നു . മുട്ടിനു താഴെ ഭാരമില്ലാത  പോലെ തോന്നിച്ചു. നോക്കുംപമെന്റെ കാലി  ങ്ങനെ തൂങ്ങി തൂങ്ങി .......ആആഅ ...ഇനിയെനിക്കൊന്നും പരയാന്‍മേല.വണ്ടീലിരുന്ന ഒരു മാമന്‍ തല വെളീലെക്കിട്ടു നോക്കി. ലച്ചിക്കണേന്നു  ഞാന്‍ പറയുന്നത് പോലും കേള്‍ക്കാതെ കാലന്‍ വണ്ടീമോടിച് മാമ്മന്‍ പോയി.പിന്നെ കൊറേപേര് എന്റെ ചുറ്റും കൂടി. പണ്ടെന്റെ അമ്മേന്റെ മൂക്കിലൊരു മൂക്കൂത്തി ഒന്ടാരുന്നു. അത് വിറ്റിട്ടാ  എനിക്ക് ജൂനീഫോമഉം   പുസ്തകങ്ങളും ബുക്കുമെല്ലാം മേടിചു തന്നത്. ആ  ബുക്കൊക്കെയെങ്ങണ്ട് തെറിച് പോയി. കുപ്പയമാപ്പിടി ചോരെമായി. ഒരുപാട് മാമന്മാരും   ചേട്ടന്മാരുമൊക്കെ ഒന്ടാരുന്നു ചുറ്റും. ആരുമടുത്തില്ല.  ചിലര് വാ വക്രിച് കാണിച്ചു. ചിലര് മൂക്കത്ത് വെരല് വെച്ച കഷ്ടം പറഞ്ഞു. ഒരാള് പറയുവാ;തോടെന്ട കേസാവുമെന്നു' .കെസുകൊടുക്കത്തില്ലെന്നൊക്കെ പറയണമെന്നുണ്ടാരുന്നു. നാവു പൊങ്ങീല്ല .ഒരു ചേട്ടന്‍ ആരെയൊക്കെയോ തിരുതിയില്‍ ഫോണ്‍ വിളിക്കുന്നത് കേട്ട്. പിന്നെ കോളേ ജിലുപടിക്കണ കൊറേയണ്ണമ്മാര് വന്നു . അവരൊക്കെ ഫോണില് പടം പിടിക്കുവാരുന്നു. പടം ശെരിക്കു കിട്ടാഞ്ഞപ്പം അവരടുതുവന്നെടുത്തു. ഞാന്‍ കൊറേ  ഒറക്കെ കരഞ്ഞു. അവരടെ വല്ലോം അനീത്തിമാര്  ഇങ്ങനെ കെടന്നാല്‍ അവര് പടം പിടിക്കുമോ? അമ്മ പറഞ്ഞിട്ടുണ്ട് പറയരുതെന്ന് എന്നാലും പറയുവാ "പട്ടികള്" ....  കരഞ്ഞു കരഞ്ഞെന്റെ പോതം പോയി.പോതം വന്നപ്പം ഞാനാസൂത്രീലാ  .അമ്മ പറഞ്ഞു പോലീസ് മാമന്മാരാ  എന്നെ ആസൂത്രീലാക്കിയതെന്നു..ന്നെ വണ്ടീടിച്ചത് അറിഞ്ഞപ്പം അമ്മേടേം പോതം പോയരുന്നത്രേ.          
              അത്ക്കെ കയിഞ്ഞിട്ടിപ്പം കൊറേനാള്  കഴിഞ്ഞു . ഇങ്ങക്കൊരു കാര്യറിയാവോ?-കല്യാ നിക്കുട്ടിക്കിപ്പം കാലില്ല. ചക്രവണ്ടീലാ ഇരിക്കുന്നതു .ഉസ്ക്കൂളില്‍ പോന്നില്ലേലും  പൊസ്തകം വാങ്ങി പടിക്കുന്നോണ്ട് . പിന്നൊരു കാര്യം- ഇനിയോടാമ്പട്ടാതതോണ്ട് അമ്മേനെ തനിച്ചാക്കി പോട്ട്സുസ്ക്കൂളില് ചെരാനാരും നിര്‍പ്പന്തിക്കതില്ല. അമ്മയിപ്പം സുധാരന്‍ സാറിന്റെ വീട്ടില് വേലയ്ക്കു നിക്കുവാ. നിക്ക് കയിക്കാനോള്ളത് വയ്യുംപാട് അമ്മ അവിടുന്നാ  കൊണ്ടോരുന്നത്. വേദന സയിക്കാഞ്ഞാണേലും   ഞാനാ ചേട്ടന്‍മാരെ പട്ടികളെന്നു പറയാമ്പാടില്ലാരുന്നു. "എന്റെ പഗോതീ കല്യാനിക്കുട്ടിയോടുഷേമിക്കണേ. ന്റെ കയ്യില്‍ പൈസ കിട്ടുന്ന കാലത്ത് ഓര്‍ക്കുവാനെങ്കില്‍ നിന്റെ വന്ചീല് ഞാനൊരു അമ്പതൈസ ഇട്ടെക്കാമേ."                                                                          
                                                              

No comments:

Post a Comment